കര്‍ണാടകയില്‍ 14 വിമത എംഎല്‍എമാരെ അയോഗ്യരാക്കി
ബംഗളൂരു: കര്‍ണാടക നിയമസഭയിലെ മുഴുവന്‍ വിമത എം.എല്‍.എമാരും അയോഗ്യരായി. വെള്ളിയാഴ്ച അയോഗ്യരാക്കിയ മൂന്ന് വിമതര്‍ക്കു പുറമേ 14 എം.എല്‍.എമാരെക്കൂടി സ്പീക്കര്‍ രമേശ്കുമാര്‍ ഇന്ന് അയോഗ്യരാക്കി. നാളെ നിയമസഭയില്‍ വിശ്വാസവോട്ട് തേടുന്ന മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് അനുകൂലമാണെങ്കിലും ഉപതിരഞ്ഞടുപ്പില്‍ എട്ട് സീറ്റിലെങ്കിലും ജയിച്ചില്ലെങ്കില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമാകും.