ഗുജറാത്തിനെ എറിഞ്ഞു വീഴ്ത്തി ബേസില്‍ തമ്പി
വയനാട്: രഞ്ജി ക്രിക്കറ്റില്‍ ഗുജറാത്തിനെ തോല്പിച്ച് സെമിയിലെത്തി ചരിത്രം കുറിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ബേസില്‍ തമ്പി. നിര്‍ണായക മത്സരത്തില്‍ ഗുജറാത്തിന്റെ അഞ്ച് വിക്കറ്റുകളാണ് ബേസില്‍ തമ്പി വീഴ്ത്തിയത്. രണ്ട് ഇന്നിംഗ്സിലുമായി ബേസില്‍ തമ്പി എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.