കേരളത്തിന്റെ സ്വന്തം IPL-ന് നാളെ തുടക്കം; ലേല പട്ടികയിൽ സഞ്ജുവും
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിൻ്റെ താരലേലം നാളെ തിരുവനന്തപുരത്ത് നടക്കും. 155 ക്രിക്കറ്റ് താരങ്ങളെയാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലേല പട്ടികയിലുള്ള സഞ്ജു സാംസണാണ് ഇത്തവണത്തെ മുഖ്യ ആകർഷണം.