മകന് വേണ്ടി സ്വന്തം കരിയർ ഉപേക്ഷിച്ചയാൾ; ഗുകേഷ് ലോകനെറുകയിൽ നിൽക്കുമ്പോൾ ആ അച്ഛനും നൽകാം കൈയടി
ചെസിൽ ലോക ചാമ്പ്യനായ ഡി.ഗുകേഷിനെ രാജ്യം അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. ഗുകേഷിന്റെ വിജയത്തിൽ അച്ഛനും വലിയ പങ്ക് അവകാശപ്പെടാനുണ്ട്. തിരക്കുള്ള ഡോക്ടർ പ്രൊഫഷൻ ഉപേക്ഷിച്ചാണ് രജനീകാന്ത്, മകന്റെ സ്വപ്നങ്ങൾക്കായി ഇറങ്ങിയത്.