മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ നാമധേയത്തില്‍ മുഖ്യവേദി; സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കം
കാഞ്ഞങ്ങാട്: കാസര്‍കോട്ടെ സാമൂഹിക-സാംസ്‌കാരിക-സാഹിത്യ നായകരുടെ ഓര്‍മ്മകളുണര്‍ത്തുന്നതാണ് ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികള്‍. മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ ജന്മനാടായ കാഞ്ഞങ്ങാട് കൗമാര കലോത്സവത്തിന് വേദിയാകുമ്പോള്‍ മുഖ്യ വേദിക്ക് മഹാകവിയുടെ പേര് നല്‍കിയാണ് സംഘാടകര്‍ കവിയെ ആദരിക്കുന്നത്.