റഷ്യയിൽ ഡ്രോൺ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
റഷ്യയിൽ ഡ്രോൺ ആക്രമണം. കസാനിൽ കെട്ടിടങ്ങളിലേക്ക് ഡ്രോണുകൾ ഇടിച്ചു കയറ്റി. അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന് പിന്നിൽ യുക്രൈനെന്ന് റഷ്യ ആരോപിച്ചു. കസാൻ വിമാനത്താവളം താത്കാലികമായി അടച്ചു. വെള്ളിയാഴ്ച കീവിൽ റഷ്യ ആക്രമണം നടത്തിയിരുന്നു