ഇസ്രായേൽ-ഹമാസ് വെടിനിർത്തലിന് കളമൊരുങ്ങുന്നു? ചൂടുപിടിച്ച് ചർച്ചകൾ
മാസങ്ങൾ നീണ്ട യുദ്ധഭീതിക്ക് അയവുവരുത്തിക്കൊണ്ട് ഇസ്രായേലിനും ഹമാസിനും ഇടയിൽ വെടിനിർത്തലിന് കളമൊരുങ്ങുന്നു. തങ്ങൾ ബന്ധിയാക്കിയവരിൽ രണ്ടുപേർ സഹായം അഭ്യർത്ഥിക്കുന്ന വീഡിയോ ഹമാസ് പങ്കുവച്ചതിന് പിന്നാലെയാണ് വെടിനിർത്തൽ ചർച്ചകൾക്കും നിലവിൽ ചൂട് പിടിച്ചിരിക്കുന്നത്.