പശ്ചിമേഷ്യൻ സംഘർഷം കൈവിടുന്നു; ഇറാനും ഇസ്രയേലും തമ്മിലുള്ള വ്യോമാക്രമണം കടുത്തു
പശ്ചിമേഷ്യയെ അശാന്തിയുടെ മുനമ്പിലാക്കി ഇറാൻ- ഇസ്രയേൽ ആക്രമണം ആറാംദിനത്തിലും അതിരൂക്ഷമായി തുടരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമാക്രമണം കടുത്തു..അതേസമയം നിരുപാധികം കീഴടങ്ങണെമെന്ന ട്രംപിന്റെ അന്ത്യശാസനം തള്ളി അയത്തുള്ള അലി ഖമനേയി. മേഖലയിൽ സൈനിക വിന്യാസം കൂട്ടുമ്പോഴും ഇടപെടൽ ഉണ്ടാകുമോ എന്ന് വ്യക്തമാക്കുന്നില്ല ഡൊണാൾഡ് ട്രംപ്