സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 വിക്ഷേപിച്ചു; സുനിത വില്യംസ് മാർച്ച് 19ന് ഭൂമിയിലെത്തും
ISS-ൽ കുടുങ്ങി കിടക്കുന്ന സുനിതാ വില്യംസിനെയും ബുച്ച് വിൽ മോറിനെയും ഭൂമിയിലേയ്ക്ക് തിരിച്ചെത്തിക്കാൻ സ്പെയ്സ് എക്സ് ക്രൂ 10 പുറപ്പെട്ടു. ഇന്ത്യൻ സമയം നാലരയോടെയാണ് ഫ്ലോറിഡയിലെ കെനഡി സ്പെയ്സ് സെന്ർററിൽ നിന്ന് റോക്കറ്റ് കുതിച്ച് ഉയർന്നത്. കഴിഞ്ഞ ജൂണിലാണ് സുനിതാ വില്യംസും ബുച്ച് വിൽമോറും സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. സാങ്കേതിക കാരണങ്ങളെ തുടർന്ന് സ്റ്റാർലൈനർ ഇരുവരുമില്ലാതെ തിരിച്ചെത്തി. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആനി മക്ക്ലൈയിൻ, നിക്കോൾ അയേഴ്സ്, ടകുയ ഒനിഷി തുടങ്ങിയവരാണ് ക്രൂ 10 ൽ കുതിച്ചുയർന്നത്. മാർച്ച് 19 ന് സുനിത ഉൾപ്പെടെ നാല് പേരുമായി പേടകം ഭൂമിയിലേക്ക് മടങ്ങും