സുനിതാ വില്ല്യംസ് ആരോഗ്യവതി; എല്ലാദിവസവും കൃത്യമായ വൈദ്യപരിശോധന നടത്തുന്നുണ്ടെന്ന് നാസ
സുനിതാ വില്ല്യംസ് ആരോഗ്യവതിയെന്ന് നാസ. സുനിതയുടെ ആരോഗ്യനിലയിൽ ആശങ്കകൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രതികരണം. എല്ലാദിവസവും കൃത്യമായ വൈദ്യപരിശോധന നടത്തുന്നുണ്ട്. ISS ൽ ഉള്ള എല്ലാവരും ആരോഗ്യവാന്മാരാണെന്നും നാസ പ്രതികരിച്ചു. എട്ട് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട സുനിതയും സഹായാത്രികനും പേടകത്തിന്റെ തകരാറുമൂലം ബഹിരാകാശ നിലയത്തിൽ കുടുങ്ങിപോയി. 2025 ഫെബ്രുവരി വരെയാണ് സുനിതയും സഹായാത്രികനും ബഹിരാകാശ നിലയത്തിൽ തുടരേണ്ടത്.