'റാവൽപിണ്ടി ഇന്ത്യ ആക്രമിച്ചു'; സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി
റാവൽപിണ്ടിയിലെ ഇന്ത്യയുടെ ആക്രമണം സ്ഥിരീകരിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. നൂർ ഖാൻ വ്യോമതാവളത്തിൽ ഉൾപ്പടെ ഇന്ത്യ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്നാണ് പാക് പ്രധാനമന്ത്രിയുടെ സ്ഥിരീകരണം. മെയ് 10നായിരുന്നു ആക്രമണം. ആക്രമണത്തെ കുറിച്ച് രാത്രിയിലാണ് സൈനിക മേധാവി അസിം മുനീർ വിളിച്ചുപറഞ്ഞതെന്നുമാണ് ഷഹബാസ് ഷെരീഫ് വ്യക്തമാക്കിയിരിക്കുന്നത്.