സിറിയൻ തലസ്ഥാനമായ ദമാസ്കസ് വളഞ്ഞ് വിമതർ; 3 പ്രധാന നഗരങ്ങൾ പിടിച്ചെടുത്തെന്ന് അവകാശവാദം
സിറിയൻ തലസ്ഥാനമായ ദമാസ്കസ് വളഞ്ഞ് വിമതർ. മൂന്ന് സുപ്രധാന നഗരം പിടിച്ചെടുത്തെന്നാണ് വിമതർ അവകാശപ്പെടുന്നത്. സിറിയൻ പ്രസിഡന്റ ബാഷർ അൽ അസദ് രാജ്യം വിട്ടെന്ന് അഭ്യൂഹം ഉയർന്നെങ്കിലും വാർത്ത പ്രസിഡന്‍റെ ഓഫീസ് നിഷേധിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട മൂന്നാമത്തെ നഗരമായ ഹോംസിന്റെ നിയന്ത്രണം പൂർണമായും പിടിച്ചെടുത്തെന്നും ദമാസ്കസ് വളഞ്ഞെന്നുമാണ് വിമതസംഘം അവകാശപ്പെടുന്നത്