കോൺഗ്രസ് നേതാവിന്റെ പേരിൽ തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നു-ബിന്ദു കൃഷ്ണ
എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കു വേണ്ടി കോൺഗ്രസ് നേതാവ് വോട്ടഭ്യർത്ഥിക്കുന്ന തരത്തിൽ വ്യാജ പ്രചാരണം നടക്കുന്നതായും വോട്ടർമാർ ഇത് തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നതായും കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണ പറഞ്ഞു. നെറികെട്ട രാഷ്ട്രീയമാണ് ഇടത് മുന്നണി കളിക്കുന്നതെന്നും മര്യാദകൾ ലംഘിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നതെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു.