കെ.ബാബുവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിപിഎം
തൃപ്പൂണിത്തുറയിലെ യുഡിഎഫിന്റെ നിയുക്ത എംഎല്‍എ കെ.ബാബുവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിപിഎം. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്‌തെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കുക. അതേസമയം, മുഖ്യമന്ത്രിയുടെ പൊന്നിന്‍കുടം തകര്‍ന്നതിന്റെ ജാള്യം മറയ്ക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്ന് ബാബു പരിഹസിച്ചു.