കലോത്സവം കൊടിയിറങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി; അടുത്ത കലോത്സവം കൊല്ലത്ത്
കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊടിയിറങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ 946 പോയിന്റുമായി പാലക്കാട് മുന്നിട്ട് നില്‍ക്കുന്നു. 944 പോയിന്റുമായി കോഴിക്കോടും കണ്ണൂരും തൊട്ടുപിറകെയുണ്ട്. 935 പോയിന്റുകളുമായി തൃശ്ശൂരാണ് മൂന്നാംസ്ഥാനത്ത്. വൈകിട്ട് നാലുമണിയോടെ സമാപന സമ്മേളനം ആരംഭിക്കും. 61ാമത് കലോത്സവം കൊല്ലത്ത് നടത്താനും തീരുമാനമായി.