നീളുന്ന ലോക്ഡൗണിലെ ക്രിയാത്മക വിശേഷങ്ങള്‍- രാഹുല്‍ രാജ്,വിനു മോഹന്‍,വിദ്യാ മോഹന്‍,സുനിത നെടുങ്ങാടി
ഇന്നലെ തീരുമെന്ന് വിചാരിച്ച ലോക്ക്ഡൗണാണ് വീണ്ടും നീട്ടിയത്. 19 ദിവസം കൂടി വീട്ടില്‍ തന്നെ ഇരിക്കണം. ഒരാഴ്ച കഴിഞ്ഞാല്‍ ചില ഇളവുകളുണ്ട്. പക്ഷെ, എല്ലാവര്ക്കും ബാധകമല്ല. മലയാളിക്ക് വീട്ടിലൊതുങ്ങിയ വിഷുവായിരുന്നു ഇത്തവണ. സുരക്ഷിതമായ നാളേക്ക് വേണ്ടി വീട്ടില്‍ ഇരുന്നേ പറ്റൂ. ഈ ദിവസങ്ങള്‍ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം. സ്റ്റേ ഹോം സ്റ്റേ ഹാപ്പി ഇന്നും പുതിയ അതിഥികളുമായി എത്തുകയാണ്. ക്രിയാത്മകമായ ഒരു ലോക്ഡൗണ്‍ കാലത്തെ നല്കാന്. പങ്കെടുക്കുന്നവര്‍- രാഹുല്‍ രാജ്, വിനു മോഹന്‍, വിദ്യാ മോഹന്‍, സുനിത നെടുങ്ങാടി എന്നിവര്‍.