ലോക്ഡൗണ്‍ കാലത്തെ വിഷു; നന്മയുടെ ഈണവുമായി എം ജയചന്ദ്രന്, രാജശ്രീ വാര്യര്‍, ആശാ ശരത്, ശ്രേയാ ജയദീപ്
കാഠിന്യം നിറഞ്ഞ ഈ കാലത്തും സമൃദ്ധിയുടെ നല്ല നാളേക്കായി ഇന്ന് പുലര്‍ച്ചെ മലയാളികള്‍ കണി കണ്ടുണര്‍ന്നു. ദുരിതകാലത്തിന്റെ ഏതിരുട്ടിനേയും മറികടക്കാന്‍ പ്രതീക്ഷയുടെ തിരിനാളം കൊളുത്തിവെച്ചിട്ടുണ്ട് നമ്മള്. രാജ്യം ആശങ്കയുടെ ദീവസങ്ങളിലൂടെ പോകുമ്പോഴും കേരളം ആത്മവിശ്വാസത്തോടെ നേരിടുകയാണ് ഈ പ്രതിസന്ധിയെ. അകത്തിരുന്നുള്ള ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ ഈ മണിക്കൂറില്‍ നമുക്ക് സന്തോഷം പകരാന്‍ സംഗീതസാന്ദ്രമാക്കാന്‍ അതിഥികളുണ്ട്. സ്റ്റേ ഹോം സ്റ്റേ ഹാപ്പി പരിപാടിയില്‍ പങ്കെടുക്കുന്നവര്‍- എം ജയചന്ദ്രന്, രാജശ്രീ വാര്യര്‍, ആശാ ശരത്, ശ്രേയാ ജയദീപ് എന്നിവര്‍