കോണ്‍ഗ്രസില്‍ അടിയോടടി, രാജി നാടകവും
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാജിയാവശ്യപ്പെട്ട് സമരരംഗത്തുള്ള കോണ്‍ഗ്രസിലാണ് പക്ഷെ. രാജിവെച്ചൊഴിഞ്ഞുപോകലുകള്‍ അഥവ രാജി നാടകങ്ങള്‍ അരങ്ങേറുന്നത്. യു.ഡി.എഫിന്റെ കണ്‍വീനര്‍ ബെന്നി ബെഹ്നാനാണ് പൊടുന്നനെ രാജി വെച്ചത്. മുന്നണി സമരരംഗത്തുള്ളപ്പോള്‍ നായകന്‍ രാജി വയ്ക്കുന്നത് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നം കാരണമാണ്. താന്‍ കണ്‍വീനര്‍ ആയത് മുല്ലപ്പള്ളി കെ.പി.സ.സി പ്രസിഡന്റായപ്പോഴുള്ള ഒരു പാക്കേജിന്റെ ഭാഗമായിരുന്നെന്ന് ബെന്നി ബെഹനാന്‍ തന്നെ വെളിപ്പെടുത്തുന്നു. അതായത് എ ഗ്രൂപ്പിന്റെ പ്രതിനിധിയായി. അപ്പോള്‍ രാജി എ ഗ്രൂപ്പിലെ തന്നെ പടപ്പിണക്കങ്ങള്‍ കാരണമാണെന്നര്‍ത്ഥം. എം.പി ആയപ്പോള്‍ സ്ഥാനമൊഴിയണമെന്ന ആവശ്യം ഗ്രൂപ്പിനുള്ളില്‍ നിന്ന് വന്നപ്പോള്‍ വഴങ്ങാതിരുന്നതാണ് പ്രശ്‌നം. അതാണ് ഇപ്പോള്‍ രാജിയില്‍ കലാശിച്ചത്. എന്തായാലും മുഖ്യമന്ത്രിയുടെയും ജലീലിന്റെയും രാജി ആവശ്യപ്പെട്ട് നടന്നില്ല. എന്നാല്‍ സ്വയം രാജി വെച്ച് യു.ഡി.എഫ് കണ്‍വീനര്‍ മാതൃകയാവുകയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 1078.
രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.