Debate Nammalariyanam

പ്രളയത്തിന് ശേഷം ഇനി എന്ത്?

വടക്കന്‍ കേരളത്തിന്റെ മലയോരമേഖലയില്‍ ഇന്നും വ്യാപകമായി ഉരുള്‍ പൊട്ടി. ഇടുക്കിയിലും വയനാട്ടിലും കോഴിക്കോട്ടും മലപ്പുറത്തു എറണാകുളത്തും ആലപ്പുഴയിലും ഇപ്പോഴും ആയിരങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അന്തിയുറങ്ങുകയാണ്. വെള്ളമിറങ്ങിയാലും തിരിച്ചു ചെല്ലാന്‍ ഇടമില്ലാത്തവരാണ് അവരില്‍ കുറേ പേര്‍. ജീവിതത്തിലേക്ക് അവരെ കൈപിടിച്ചുകയറ്റാന്‍ സഹായങ്ങളുമായി സര്‍ക്കാരും സന്നദ്ധ സംഘടനകളുമുണ്ട്. പക്ഷേ പാളിച്ചകളില്ലാതെ, താമസം കൂടാതെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ കൃത്യമായി ഏകോപനം വേണം. എങ്ങനെ വേണം ഇനി മുന്നോട്ടുള്ള പോക്ക്? ഉറച്ചുമനസ്സോടെ നഷ്ടപ്പെട്ടതിനെയെല്ലാം ഒരുമയോടെ തിരിച്ചുപിടിക്കുമ്പോള്‍ പ്രകൃതി നല്‍കിയ പാഠങ്ങളില്‍ നിന്ന് നാം എന്തൊക്കെ പഠിക്കണം. നമ്മളറിയണം ചര്‍ച്ച ചെയ്യുന്നു.