Debate Super prime time

ഓര്‍ഡിനന്‍സിലൂടെ ഓടിക്കാന്‍ നോക്കുന്നോ?

പ്രതിപക്ഷനേതാവ് അതീവ ഗൗരവതരമായ ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് മാധ്യമ സമ്മേളനം വിളിക്കുന്നത് അപൂര്‍വമായാണ്. ചെന്നിത്തല ഇന്ന് അങ്ങനെ ചെയ്തു. സര്‍ക്കാരില്‍ രൂപപ്പെടുന്ന ഒരു ഫയലിനെപ്പറ്റി വെളിപ്പെടുത്താനായിരുന്നു അത്. കേരളത്തില്‍ സിബിഐയെ നിരോധിക്കുന്ന ഒരു ഫയല്‍ രൂപപ്പെട്ടിരിക്കുന്നു എന്നാണ് ചെന്നിത്തല വെളിപ്പെടുത്തിയത്. ആ ഫയല്‍ ലോ സെക്രട്ടറിയുടെ ഒപ്പ് കാത്തിരിക്കുന്നു. ഒപ്പിട്ട് ഓര്‍ഡിനന്‍സായി കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും ചെന്നിത്തല പറയുന്നു. കേന്ദ്ര ഏജന്‍സികളെ കത്തയച്ച് ക്ഷണിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തില്‍ ഉള്ളത്. ആ മുഖ്യമന്ത്രിയാണ് ഒരു കേന്ദ്ര ഏജന്‍സിയോട് കടക്ക് പുറത്തെന്നു പറയാന്‍ പോകുന്നത്. കഴിഞ്ഞ ദിവസം കോടിയേരി പറഞ്ഞത് പക്ഷെ നേര്‍വിപരീതമായ കാര്യമാണ്. സിബിഐയെ അതിര്‍ത്തിക്കു പുറത്തു നിര്‍ത്തുന്നത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ആണെന്നായിരുന്നു കോടിയേരിയുടെ പരിഹാസം. ഓര്‍ഡിനന്‍സിലൂടെ ഓടിക്കാന്‍ നോക്കുന്നോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെവിഎസ ഹരിദാസ്, അഡ്വ.എം.ആര്‍.അഭിലാഷ്, അഡ്വ.ഹസ്‌കര്‍ എന്നിവര്‍.

Watch Mathrubhumi News on YouTube and subscribe regular updates.