പത്താം ബജറ്റും പതിവുപടിയോ?
തോമസ് ഐസക് പത്താമത്തെ ബജറ്റ് അവതരിപ്പിച്ചു. പ്രളയത്തിനു പിന്നാലെ പ്രളയ സെസ് സമ്മാനിച്ചു. പ്രകൃതി ദുരന്തം കഴിഞ്ഞപ്പോള്‍ നികുതി ദുരന്തം. രണ്ടു വര്‍ഷമാണ് അധിക സെസ്. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടവരും സെസ് കൊടുക്കാന്‍ കൈകാലിട്ടടിക്കണം. സര്‍ക്കാര്‍ കൂടെയുണ്ടെന്നു പറഞ്ഞത് ഇതിനാണോ. നികുതി വരുമാനം കുറഞ്ഞു. ഉള്ളതുതന്നെ പിരിഞ്ഞു കിട്ടുന്നില്ല. പണം എവിടെ നിന്നു കണ്ടെത്തും. കിഫ്ബി ഉണ്ടല്ലോ. കിഫ്ബിക്കു മുന്നില്‍ത്തന്നെ ഇത്തവണയും ഐസക്കിന്റെ സാഷ്ടാംഗം. ആ പദ്ധതിക്ക് കിഫ്ബി സഹായം. ഈ പദ്ധതിക്ക് കിഫ്ബി സഹായം. കിഫ്ബിക്കു മാത്രം എവിടെ നിന്നു സഹായം കിട്ടുമെന്ന് ഐസക്കിനും അറിയില്ല. പ്രതിപക്ഷനേതാവ് പരിഹസിച്ചപോലെ കിഫ്ബി എന്ന ആകാശ കുസുമം ഇറുക്കാന്‍ ഐസക് കൈ നീട്ടി നില്ക്കുന്നു. ബജറ്റിനെ ധനമന്ത്രി പോലും വിശ്വസിക്കുന്നില്ലെന്നര്ത്ഥം. പത്താം ബജറ്റും പതിവുപടിയോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: തോമസ് ഐസക്, കെ.എസ്.ശബരീനാഥന്, ഡോ.കെ.എന്‍.ഹരിലാല്‍, ഡോ.സി.എസ്.ഷൈജുമോന്‍ എന്നിവര്‍.