മുള്‍ക്കിരീടം മുല്ലപ്പള്ളിക്കോ?
കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ നീക്കണമെന്ന ആവശ്യവുമായി ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത് ഇറങ്ങുമ്പോഴും, രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നോതാവായി നിലനിര്‍ത്താനുള്ള നീക്കത്തില്‍ ഐ ഗ്രൂപ്പ് മാനേജര്‍മാര്‍. പ്രതിപക്ഷ നേതാവ് സ്ഥാനം ലക്ഷ്യമിട്ട് എ ഗ്രൂപ്പും നീക്കം തുടങ്ങി. മുള്‍ക്കിരീടം മുല്ലപ്പള്ളിക്കോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ സിപിഎം പ്രതിനിധി മുഹമ്മദ് റിയാസ്, ലീഗ് പ്രതിനിധി അഡ്വ. മുഹമ്മദ് ഷാ, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് റോയ് മാത്യു.