ആദിവാസി യുവാവ് പോലീസ് സ്റ്റേഷനിൽ മരിച്ച സംഭവം; CBI അന്വേഷണത്തിന് ശുപാർശ
കൽപ്പറ്റയിൽ പോലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് സ്റ്റേഷനിൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ. മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് പോലീസ് മേധാവിയുടെ ശുപാർശ