നാല് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു, പിടിയിലായതിന് പിന്നാലെ പോലീസിനോടും പരാക്രമം
തിരുവനന്തപുരം നഗരൂരിൽ പോലീസിനെ ആക്രമിച്ച പ്രതികൾ പിടിയിൽ. കല്ലമ്പലം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട രണ്ടുപേരാണ് പിടിയിലായത്. നാലു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ അവിടെ എത്തിയ എസ്ഐക്കും സംഘത്തിനും നേരെയായിരുന്നു പ്രതികളുടെ ആക്രമണം.