News Exclusive

കൃഷ്ണചന്ദ്രനും വനിതയും അമൃത സുരേഷും രശ്മി സതീഷും മജീഷ്യന്‍ സാംരാജും @ സ്‌റ്റേഹോം സ്‌റ്റേ ഹാപ്പ

ലോക്ക്ഡൗണിന്റെ പതിമൂന്നാം ദിവസമാണിന്ന്. ആദ്യമൊക്കെ കാണിച്ച ചില അസ്വസ്ഥതകള്‍, പരിഭവങ്ങള്‍, പരാതികള്‍ അതെല്ലാം മറന്ന് ജനങ്ങള്‍ അടച്ചിടലിന്റെ ഭാഗമാണിപ്പോള്‍. കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചും ക്രിയാത്മകമായി സമയം ചെലവഴിക്കാനുള്ള പുത്തന്‍ ആശങ്ങള്‍ കണ്ടുപിടിച്ചും ജനങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കുകയാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനോടൊപ്പം തന്നെ ചില വീടുകളില്‍ അടുക്കളഭരണം ഭര്‍ത്താക്കന്മാര്‍ ഏറ്റെടുക്കുന്നുമുണ്ട്. ഈ നിര്‍ബന്ധിത അവധിക്കാലം എങ്ങനെ ആഘോഷമാക്കാം? സിനിമാതാരങ്ങളായ കൃഷ്ണചന്ദ്രനും വനിതയും ഗായികമാരായ അമൃത സുരേഷും അനിതാ ഷേഖും ലക്ഷ്മി സതീഷും മജീഷ്യന്‍ സാംരാജും  സ്‌റ്റേ ഹോം സ്‌റ്റേ ഹാപ്പി പരിപാടിയില്‍ പങ്കുചേരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.