സ്പ്രിംക്ളര്‍ കരാര്‍ സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര നിലപാടിന് വിരുദ്ധമല്ല: എംഎ ബേബി
തിരുവനന്തപുരം: സ്പ്രിംക്ളര്‍ കരാര്‍ സി.പി.എമ്മിന്റെ പ്രത്യയശാസ്ത്ര നിലപാടിന് വിരുദ്ധമല്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. പി.ബി അംഗമാണ് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നത്. പാര്‍ട്ടിയുടെ കാഴ്ചപ്പാടും ജനങ്ങളുടെ ഉത്തമതാല്പര്യവും കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുള്ളത്. കൂട്ടംചേര്ന്നുകൂടെന്ന നിയമം ഉള്ളപ്പോള്‍ കമ്മറ്റി കൂടി എങ്ങനെ തീരുമാനം എടുക്കുമെന്നും എം.എ ബേബി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.