അഭിനന്ദൻ വർത്തമാന് വീർചക്ര
ന്യൂഡൽഹി: രാഷ്ട്രപതിയുടെ സൈനിക ബഹുമതികൾ പ്രഖ്യാപിച്ചു. ബാലാകോട്ട് ആക്രമണത്തിന് ശേഷമുണ്ടായ പാക് വ്യോമാക്രമണത്തെ പ്രതിരോധിക്കുകയും പാകിസ്താന്റെ എഫ് 16 വിമാനം വെടിവെച്ചിടുകയും ചെയ്ത വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന് വീർചക്ര ബഹുമതി. ഓഗസ്റ്റ് 15 നു നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങിൽവെച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരം സമ്മാനിക്കും.