News India

പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് തിരിച്ചടി; ഇന്ത്യ ടാങ്ക്‌വേധ മിസൈല്‍ പ്രയോഗിച്ചു

ന്യൂഡല്‍ഹി: പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാക് സൈന്യത്തിനുനേരെ ഇന്ത്യ ടാങ്ക്‌വേധ മിസൈലുകള്‍ പ്രയോഗിച്ചു. ഷെല്ലാക്രമണവും നടത്തി. ജമ്മു കശ്മീരിലെ കുപ്‌വാര സെക്ടറിന് എതിര്‍വശത്തുള്ള പാക് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇന്ത്യന്‍ സൈന്യം അടുത്തിടെ നല്‍കിയ തിരിച്ചടിയുടെ ദൃശ്യങ്ങള്‍ പിടിഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ പാകിസ്താന്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ കടുത്ത നടപടി.

 

Watch Mathrubhumi News on YouTube and subscribe regular updates.