രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും കുറവ്
1,27,952 പേർക്കാണ് ഒടുവിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 14 ശതമാനം കുറവ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഉണ്ടായി. രോഗ സ്ഥിരീകരണ നിരക്കും കുറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിന കോവിഡ് കേസുകളിൽ കാണുന്ന ഗണ്യമായ കുറവ് ആശ്വാസം പകരുന്നതാണ്.