കോവിഡ് വ്യാപനം;5 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തും
കേരളം ഉൾപ്പെടെ കോവിഡ് രോഗം വ്യാപിക്കുന്ന 5 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും. രാവിലെ 11 മണിക്ക് ഓൺലൈൻ വഴിയാണ് യോഗം. മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും.