News India

ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം 24-ാം ദിവസത്തില്‍

ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം ഇരുപത്തിനാലാം ദിവസത്തില്‍. വിട്ടുവീഴ്ചക്കില്ലെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷകരും കേന്ദ്രസര്‍ക്കാരും. കര്‍ഷക സംഘടനകള്‍ കൂടിയാലോചനകള്‍ക്കായി ഇന്ന് യോഗം ചേരും. അതിനിടെ ബിജെപിയെ പ്രതിരോധത്തിലാക്കി മുന്‍ കേന്ദ്രമന്ത്രി ബീരേന്ദ്രസിങ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.

Watch Mathrubhumi News on YouTube and subscribe regular updates.