പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കണക്കില്ലെന്ന കേന്ദ്ര നിലപാടിനെ വിമർശിച്ച് രാഹുൽ ഗാന്ധി.
പ്രധാനമന്ത്രി വ്യക്തിപരമായി ചെയ്ത തെറ്റ് മൂലമാണ് 700 കർഷകർ മരിച്ചത്. ഇവരുടെ വിവരങ്ങൾ അറിയില്ലെന്ന നിലപാട് കർഷകരെ അവഹേളിക്കുന്നതിന് തുല്യമാണ്. മരിച്ച പഞ്ചാബിലെ 403 കർഷകരുടെ കണക്ക് ഉയർത്തിക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. കർഷകരുടെ ആശ്രിതർക്ക് കേന്ദ്രം ധനസഹായം നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.