വിജയദിനം ആഘോഷിച്ച് സമരഭൂമിയിൽ നിന്ന് മടങ്ങാൻ കർഷകർ
വിവാദ നിയമങ്ങൾക്കെതിരെ ഒരു വർഷത്തിലധികം നീണ്ട ഡൽഹി അതിർത്തി ഉപരോധ സമരം കർഷകർ അവസാനിപ്പിച്ചു. ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്രസർക്കാർ രേഖാമൂലം ഉറപ്പ് നൽകിയതോടെയാണ് സംയുക്ത കിസാൻ മോർച്ച തീരുമാനം.