News India

പോര്‍വിമാനങ്ങള്‍ എത്തിച്ചു; ശ്രീനഗറില്‍ വ്യോമസേന തലവന്റെ സന്ദര്‍ശനം

ന്യൂഡല്‍ഹി: വ്യോമസേന തലവന്‍ ആര്‍.കെ.എസ്. ഭദൗരിയ ശ്രീനഗറിലെ വ്യോമതാവളത്തില്‍ സന്ദര്‍ശനം നടത്തി സൈനിക സന്നാഹം വിലയിരുത്തി. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് വ്യോമസേന മേധാവിയുടെ സന്ദര്‍ശനം. നേരത്തേ വ്യോമസേനയുടെ പോര്‍വിമാനങ്ങളൊക്കെ ശ്രീനഗര്‍ അടക്കമുള്ള വ്യോമസേന താവളങ്ങളിലേക്ക് മാറ്റിയിരുന്നു. ഇത് വിലയിരുത്തുന്നതിനു വേണ്ടിയാണ് ഭദൗരിയ ശ്രീനഗറിലെ വിമാനത്താവളത്തിലെത്തിയത്. അതേസമയം, താഴ്‌വരയിലെ സംഘര്‍ഷത്തിന് ഉത്തരവാദി ഇന്ത്യയാണ് എന്ന നിലയിലുള്ള പ്രസ്താവന ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവിന്റെ ഭാഗത്തുനിന്ന് എത്തി. ഇന്ത്യന്‍ സൈനികരെ തടവിലാക്കിയെന്ന വാദവും ചൈന തള്ളിക്കളഞ്ഞു. ആരെയും തടവിലാക്കിയിട്ടില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. ചര്‍ച്ചകള്‍ നടക്കുന്നുവെന്ന സൂചനയും അദ്ദേഹം നല്‍കിയിട്ടുണ്ട്.