News India

രാഷ്ട്രത്തിന്റെ സംയുക്ത സൈനിക മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു. കരസേനാ മേധാവി മനോജ് മുകുന്ദ് നരവണെ, വ്യോമസേനാ മേധാവി രാകേഷ് കുമാര്‍ സിങ് ബഹദുരിയ, നാവികസേനാ മേധാവി കരംബിര്‍ സിങ് തുടങ്ങിയവരടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു. മൂന്ന് സൈനിക വിഭാഗങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും തങ്ങളൊരു ടീമായി പ്രവര്‍ത്തിക്കുമെന്നും ചുമതലയേറ്റ ശേഷം ബിപിന്‍ റാവത്ത് പറഞ്ഞു. വിഭവങ്ങളുടെ മികച്ച വിനിയോഗത്തിലും സംയുക്ത പരിശീലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'തങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്ന് വളരെ അകലെയാണ്. അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കും' അദ്ദേഹം വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.