ജെഎന്‍യുവില്‍ വീണ്ടും പ്രതിഷേധം; വിദ്യാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷം
ന്യൂ ഡല്‍ഹി: ജെഎന്‍യു കാമ്പസിനു മുന്നില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ അയവ്. പോലീസുമായി ഒരുഘട്ടത്തില്‍ ഏറ്റുമുട്ടലിന്റെ വക്കുവരെയെത്തിയെങ്കിലും ഇപ്പോള്‍ സംഘര്‍ഷ സാധ്യതയില്‍ അയവ് വന്നതായാണ് വിവരം. എങ്കിലും വൈസ് ചാന്‍സലറെ കാണാതെ പിരിഞ്ഞുപോകില്ല എന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. ബിരുദ ദാന ചടങ്ങിനെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും മാനവ വിഭവ ശേഷ് മന്ത്രി രമേശ് പൊഖ്രിയാലും കാമ്പസിനുള്ളില്‍ ഉണ്ടായിരുന്നതിനാല്‍ കേന്ദ്രസേനയെ വിന്യസിച്ചിരുന്നു. ഇത് വിദ്യാര്‍ഥി പ്രതിഷേധത്തിന് കാരണമായി.