കര്'നാടകം' അവസാനിച്ചു; കുമാരസ്വാമി സര്‍ക്കാര്‍ താഴെവീണു; വിശ്വാസവോട്ടെടുപ്പില്‍ ബിജെപിക്ക് ജയം
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ ഡി എസ് സര്‍ക്കാര്‍ താഴെവീണു. വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടു. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് അനുകൂലമായി 99 എം എല്‍ എമാര്‍ വോട്ടുചെയ്തു. 105 പേര് പ്രതികൂലമായും വോട്ടു ചെയ്തു. ഇതോടെ, വിശ്വാസവോട്ടെടുപ്പില്‍ ബി.ജെ.പിക്ക് ജയം. പതിനാറ് കോണ്‍ഗ്രസ് -ജെഡിഎസ് എം എല്‍ എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. ഡിവിഷന് ഓഫ് വോട്ട് രീതി പ്രകാരമാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്.