ഇന്ത്യയുമായി ചര്‍ച്ചയാകാമെന്ന് പാകിസ്താന്
ന്യൂഡല്‍ഹി: ഉപാധികളോടെ ഇന്ത്യയുമായി ഉഭയകക്ഷി ചര്‍ച്ചയാകാമെന്ന് പാകിസ്താന്. പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഭീകരതയും അക്രമങ്ങളും ഇല്ലാത്ത അന്തരീക്ഷത്തില്‍ പാകിസ്താനുമായി ചര്‍ച്ചയാകാമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അഭിപ്രായപ്പെട്ടു.