ലഡാക്ക് സംഘർഷം ഉഭയകക്ഷി ബന്ധത്തെ ബാധിക്കുന്നുവെന്ന് ചൈന
പ്രാധാന്യമുള്ള വിഷയങ്ങളിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും സമ്മതമായ പരിഹാരത്തിന് തയാറെന്ന് ചൈന. ലഡാക്കിൽ സംഘർഷം തുടരുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുന്നുവെന്നും ചൈന. എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ ആണ് നിലപാട് വ്യക്തമാക്കിയത്