പണലഭ്യത കുറയുന്നു; ആശങ്ക രേഖപ്പെടുത്തി നീതി ആയോഗ് വൈസ് ചെയര്‍മാന്‍
ന്യൂഡല്‍ഹി: സമ്പദ്‌വ്യവസ്ഥയില്‍ പണ ലഭ്യത കുറയുന്നതില്‍ ആശങ്ക രേഖപ്പെടുത്തി നീതി ആയോഗ് വൈസ് ചെയര്‍മാന്‍. നിലവിലേത് അസാധാരണ സാഹചര്യമാണെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറയുന്നു. കഴിഞ്ഞ 70 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ പണലഭ്യതയുടെ കാര്യത്തില്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.