രാജ്യ സുരക്ഷയ്ക്ക് 110 പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യ സുരക്ഷയ്ക്ക് കൂടുതല്‍ കരുത്തുപകരാന്‍ 15 മില്യണ്‍ യു.എസ് ഡോളറിന്റെ ഇടപാടുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യ വിവിധ ഘട്ടങ്ങളിലായി 110 പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് വ്യക്തമാക്കി. നാവിക സേനയ്ക്കു വേണ്ടി മുങ്ങിക്കപ്പലുകല്‍ വാങ്ങുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.