കോവിഡ്; റിപ്പബ്ലിക് ദിന പരേഡിൽ വിദേശ രാഷ്ട്രത്തലവന്മാർ അതിഥികളായി ഉണ്ടാകില്ല
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ വിദേശ രാഷ്ട്രത്തലവന്മാർ അതിഥികളായി ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ അഞ്ച് മധ്യേഷ്യൻ രാഷ്ട്ര തലവന്മാരെ റിപ്പബ്ലിക് ദിനത്തിൽ അതിഥികളായി ക്ഷണിച്ചിരുന്നു.