കോവിഡ് ബാധിച്ചു ചികിത്സായിലായിരുന്ന വി കെ ശശികല ഇന്ന് ആശുപത്രി വിടും
ബംഗളുരു: കോവിഡ് ബാധിച്ചു ചികിത്സായിലായിരുന്ന വി.കെ. ശശികല ഇന്ന് ബംഗളുരുവിലെ ആശുപത്രി വിടും. ശശികലയോട് സമ്പർക്കരഹിത വാസത്തിൽ പോകാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതേസമയം ആശുപത്രിയിൽ നിന്നിറങ്ങുന്ന ശശികല എങ്ങോട്ട് പോകുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്.