ഭീകരതയ്‌ക്കെതിരെ യോജിച്ച പോരാട്ടം വേണം: നരേന്ദ്ര മോദി
ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തില്‍ പാകിസ്താനും കശ്മീരും പരാമര്‍ശിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യത്വത്തിന് നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയായ ഭീകരതക്കെതിരെ യോജിച്ച പോരാട്ടം വേണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗത്തിന് കാത്തു നില്‍ക്കാതെ മോദി വേദി വിട്ടു.