മുല്ലപ്പെരിയാറിലെ 9 ഷട്ടറുകൾ തുറന്നു, മഞ്ചുമലയിലെ വീടുകളിൽ വെള്ളം കയറി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയമായ സംഭരണശേഷിയായ 142 അടിയിലേക്ക് ഉയർന്നു. ഇതോടെ അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകൾ ഉയർത്തി. നീരൊഴുക്ക് വർദ്ധിച്ചതിനാൽ പെരിയാറിന്റെ ഇരുകരയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.