'ADM-ന്റെ മൃതദേഹം പരിയാരത്ത് പോസ്റ്റുമോർട്ടം ചെയ്യരുതെന്ന് കണ്ണൂർ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു'
എ ഡി എം നവീന്‍ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യരുതെന്ന് കണ്ണൂര്‍ കലക്ടറോട് ആവശ്യപ്പെട്ടിരുന്നതായി ബന്ധുവിന്റെ വെളിപ്പെടുത്തല്‍. കണ്ണൂരിലേയ്ക്കുളള യാത്രയ്ക്കിടെ വിളിച്ച പോലീസ്, ഇന്‍ക്വസ്റ്റ് കഴിഞ്ഞുവെന്ന വിവരമാണ് പങ്കുവച്ചതെന്നും അഡ്വ. അനില്‍ പി നായര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതേസമയം, നവീന്‍ ബാബുവിന്റേത് തൂങ്ങിമരണമെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.