30 ശൈലിയിലെ കയ്യക്ഷരവുമായി ഐശ്വര്യയുടെ റെക്കോർഡ് നേട്ടം
പാലക്കാട്: കയ്യക്ഷരം നന്നാക്കാനായി കുട്ടികളെക്കൊണ്ട് നിർബന്ധപൂർവം കോപ്പിയെഴുതിപ്പിക്കുന്ന ശീലമൊക്കെയുണ്ടായിരുന്നു മുൻപ് സ്കൂളുകളിൽ. ഇപ്പോൾ അതൊന്നും ഇല്ലെങ്കിലും ഒരു പാലക്കാട്ടുകാരി വ്യത്യസ്തമായ കയ്യക്ഷരത്തിനു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയിരിക്കുകയാണ്. ഒന്നല്ല, മുപ്പതു ശൈലിയുള്ള കയ്യക്ഷരത്തിനാണ് പുതുക്കോട് സ്വദേശിയായ ഐശ്വര്യ റെക്കോർഡ് സ്വന്തമാക്കിയത്.