ഓഷ്യാനിക് സ്ക്വിഡുകളുടെ സാന്നിധ്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മറച്ചു വച്ചതായി ആക്ഷേപം
കൊച്ചി: ഇന്ത്യന്‍ പുറം കടലില്‍ കൂന്തല്‍ വിഭാഗത്തില്‍പെട്ട ഓഷ്യാനിക് സ്ക്വിഡുകളുടെ സാന്നിധ്യത്തെ കുറിച്ചുള്ള സി.എം.എഫ്.ആര്.ഐയുടെ പഠന റിപ്പോര്‍ട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മറച്ചുവച്ചുവെന്ന് ആരോപണം. 176 ലക്ഷം കോടി രൂപ മൂല്യമുള്ള 25 ലക്ഷം ടണ്‍ ഓഷ്യാനിക് സ്ക്വിഡുകള്‍ ഇന്ത്യന്‍ പുറംകടലില്‍ ഉണ്ട് എന്നായിരുന്നു റിപ്പോര്‍ട്ട്. ഓഷ്യാനിക് സ്ക്വിഡുകളെ പിടിക്കുന്നതില്‍ നിന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികളെ അകറ്റി നിര്‍ത്താനാണ് ഇക്കാര്യം മറച്ചുവച്ചതെന്നാണ് ആരോപണം.