കോവിഡ് പ്രതിരോധം: ആയുർവേദ ഡോക്ടർമാരുടെ പഠനം കാണാതെ സർക്കാർ
തൃശൂർ: സംസ്ഥാന സർക്കാരിന്റെ കീഴിൽ ആയുർവേദ ഡോക്ടർമാർ കോവിഡ് പ്രതിരോധത്തിനായി നത്തിയ പഠന റിപ്പോർട്ട് പരിശോധിക്കാതെ ആരോഗ്യ വകുപ്പ്. 80 ദിവസം ഒരു ലക്ഷം പേർക്ക് പ്രതിരോധ മരുന്ന് നൽകിയതിൽ 577 പേർക്ക് മാത്രമാണ് രോഗം ബാധിച്ചത്. കോവിഡ് പ്രതിരോധത്തിന് മികച്ച മാതൃക നൽകിയിട്ടും ആയുഷ് വകുപ്പിന്റെ മേൽനോട്ടത്തിൽ സമർപ്പിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാർ പൂഴ്ത്തിവച്ചുവെന്നും ആയുർവ്വേദ ഡോക്ടർമാർ ആരോപിക്കുന്നു.