വാക്സിനേഷൻ ഗുണം ചെയ്യും; കോവിഡ് മരണങ്ങൾ കുറയുമെന്ന് പ്രതീക്ഷ
സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷൻ 80 ശതമാനം പിന്നിട്ടതോടെ വരും ദിവസങ്ങളിൽ കോവിഡ് മരണങ്ങളും ഗുരുതരാവസ്ഥയും ഗണ്യമായി കുറയുമെന്ന് വിലയിരുത്തൽ. പ്രതിദിന കേസുകളിലും ക്രമാനുഗതമായ കുറവുണ്ടാകും.